Tuesday 15 November 2016

kallu

കള്ള്
കള്ളു കുടിച്ചാല്‍
കാലു കുഴയും..
കള്ളു കുടിച്ചാല്‍
കണ്ണും കുഴയും..
കള്ളു കുടിച്ചാല്‍
പള്ളു വിളിക്കും
പള്ളു വിളിച്ചാല്‍
പള്ളക്കു കിട്ടും

Tuesday, August 11, 2009

കല്യാണം.

ചെറുക്കന്‍ വന്നു..
പെണ്ണിനെ കണ്ടു..
പിറ്റേ ദിവസം പെണ്ണിന്റെ അച്ചനു ഫോണ്‍..
"ചെറുക്കന്‍ പെണ്ണിനെ പിടിച്ചില്ല.. അതുകൊണ്ട്"...
"ശരി".. പെണ്ണിന്റെ അച്ചന്‍.

ചെറുക്കന്‍ വന്നു..
പെണ്ണിനെ കണ്ടു..
ചെറുക്കനും പെണ്ണും സംസാരിച്ചു.
പിറ്റേ ദിവസം ചെറ്ക്കന്റെ അച്ചനു ഫോണ്‍..
"പയ്യനു തീരെ പൊക്കം കുറവല്ലേ..അതുകൊണ്ട്"...
"ശരി".. ചെറുക്കന്റെ അച്ചന്‍

ചെറുക്കന്‍ വന്നു..
പെണ്ണിനെ കണ്ടു..
ചെറുക്കനു പെണ്ണിനെ പിടിച്ചു..
പെണ്ണിനു ചെറുക്കനേയും പിടിച്ചു..
പിറ്റേ ദിവസം ബ്രോക്കര്‍ പെണ്ണിന്റ്റെ വീട്ടില്‍ വന്നു.
"നാള്‍ പൊരുത്തം തീരെയില്ല. അതുകൊണ്ട്"..
"ശരി"..പെണ്ണിന്റെ അച്ചന്‍.

ചെറുക്കന്‍ വന്നു..
പെണ്ണിനെ കണ്ടിട്ടുണ്ട്.
"അവനു താല്പര്യമുള്ളതുകൊണ്ടാ ഞങ്ങള്‍"...ചെറുക്കന്റ്റെ ചേട്ടന്‍.
"നമുക്കു ആലോചിക്കാം"..-പെണ്ണിന്റെ അച്ചന്‍.
പിറ്റേ ദിവസം ബ്രോക്കര്‍ ചെറുക്കന്റ്റെ വീട്ടില്‍..
"സ്ത്രീധനവും ഉരുപ്പടിയും തീരെ കുറവാ"....ചെറുക്കന്റെ അച്ചന്‍.
ബ്രോക്കര്‍ പെണ്ണിന്റെ വീട്ടില്‍..
"വല്ലതും മാറ്റിക്കൊടുത്തുകൂടേ...?
കഴിയില്ല"...പെണ്ണിന്റെ അച്ചന്‍.
അങ്ങനെ കല്യാണം നടന്നില്ല..
ചെറുക്കന്‍ വന്നു..

പെണ്ണിനെ കണ്ടു..
ചെറുക്കനു പെണ്ണിനെ ഇഷ്ടപ്പെട്ടു.
"എല്ലാംകൊണ്ടും കൊള്ളാം". ചെറുക്കന്റ്റെ അമ്മാവന്‍.
പിറ്റേ ദിവസം ചെറുക്കന്റ്റെ സഹോദരി പെണ്ണിനെ കണ്ടു..
ചെറുക്കന്റ്റെ സഹോദരിക്കു പെണ്ണിനെ പിടിച്ചില്ല..
അങ്ങനെ കല്യാണം നടന്നില്ല..

ചെറുക്കന്‍ വന്നു..
പെണ്ണിനെ കണ്ടു..
പരസ്പരം ഇഷ്ടപ്പെട്ടു.
"ശരി".. അറിയിക്കാം പെണ്ണിന്റെ സഹോദരന്‍.
"എനിക്കു തീരെ പിടിച്ചില്ല..ചെറുക്കനു ഒരു വവുതി വേണ്ടെ"..പെണ്ണിന്റെ അമ്മ..
കല്യാണം നടന്നില്ല..

ചെറുക്കന്‍ വന്നു..
പെണ്ണിനെ കണ്ടു..
പരസ്പരം ഇഷ്ടപ്പെട്ടു
"പെണ്ണിന്റെ ആള്‍ക്കാരൊക്കെ കൊള്ളാം..നല്ല സ്ത്രീധനവും കിട്ടും...ചെറുക്കന്റ്റെ അച്ചന്‍.
"പെണ്ണു സുന്ദരിയല്ലെ...പയ്യനും പെണ്ണും തമ്മില്‍ നല്ല ചേര്‍ച..നല്ല പൊരുത്തവുമുണ്ട്"..ചെറുക്കന്റ്റെ അമ്മാവന്‍.
"ഉറപ്പിക്കാമോ"..? ബ്രോക്കര്‍
"ശരി".. പെണ്ണിന്റെ അച്ചന്‍
"ശരി".. ചെറുക്കന് റെ അച്ചന്‍
"പെണ്ണ് അത്ര ശരിയല്ല"..... ചെറുക്കനോട് ആരോ പറഞ്ഞു.
"ചെറുക്കന്‍ അത്ര ശരിയല്ല"..... പെണ്ണിന്റെ അച്ചനോടാരോ പറഞ്ഞു.
ഈ കല്യാണം നടക്കുന്നത് ആര്‍ക്കൊക്കയോ ഇഷ്ടമല്ല..കല്യാണം നടന്നില്ല..

ചെറുക്കന്‍ വന്നില്ല..
പെണ്ണിനെ അറിയാം..ഇഷ്ടമാണ്‍..
പെണ്ണിനു ചെറിക്കനെയും ഇഷ്ടമാണ്‍..
ആരോടും ആലോചിച്ചില്ല.. ആരുടെയും അനുവാദം ചോദിച്ചില്ല...
അവര്‍ കല്യാണം കഴിച്ചു!!!!!!.
ചെറുക്കനും പെണ്ണും ഇപ്പോള്‍ വാടകവീട്ടില്‍ താമസിക്കുന്നു....
...........................കല്യാണം എന്തെളുപ്പം.!!!!!!

uesday, July 28, 2009

അല്ലെങ്കില്‍ ഇന്നാട്ടില്‍ എന്തു വില

ബംഗ്ലാവ് വക്കണം കാറൊന്നു വാങ്ങണം
നാടാകെ ഗമയില്‍ വിലസീടണം
"സംബന്ധം" പെട്ടെന്നു ചെയ്തീടണം
അതു വലിയോന് റെ വീട്ടീന്നു തന്നെവേണം
പെണ്ണവള്‍ സുന്ദരി തന്നെ വേണം
ഫാഷനും പത്രാസും ഒക്കെ വേണം
ചുന്ടില്‍ ചായം തിളങ്ങീടണം
കാലില്‍ കിലുങ്ങേണം പാദസരം
ഒക്കുമെങ്കില്‍ ഡിഗ്രി കൈക്കലാക്കീടണം
കാശെത്രയായാലും സാരമില്ല
പി എച്ച് ഡി തന്നെ കിട്ടുമെങ്കില്‍ പിന്നെ
പേരിണ്ടേ മുന്നിലായ് "ഡോക്ടറ്" ചേറ്ക്കാം
എം എല്‍ എ ആകണം, മന്ത്രിയായ് തീരണം!!!
നാടു ഭരിച്ച്മുടിച്ചീടണം,
ഖജനാവു പെട്ടെന്നു കാലിയാക്കീടണം,
കോടികള്‍ ബാലന്‍സു ബാങ്കില്‍ വേണം.
ഓര്‍മ്മക്കായ് സ്മാരകം ഇപ്പോഴെ തീര്‍ക്കണം
മുന്നിലായ് ചില്ലിട്ട ചിത്രം തൂങ്ങീടണം
അല്ലെങ്കിലിന്നാട്ടിലെന്തു വില......
മര്‍ത്യ ജന്മത്തിനുന്ടൊ പുല്ലുവില.....